ഹിമവാന്റെ
മടിത്തട്ടില്‍
രജികുമാര്‍.റ്റി.ആര്‍
സിംലയുടെ
മണ്ണില്‍ കാലുകുത്തുമ്പോള്‍
ആദ്യം മനസ്സില്‍ നിറയുന്നത്
ആ നല്ല ഹൈമവതഭൂവിനോടുള്ള
ആദരവാണ്. അതിന്റെ
നിറവില്‍ ഒന്നു നമസ്കരിക്കാതിരിക്കാനാവില്ല.
എവിടെ തിരിഞ്ഞാലും
മരങ്ങളുടെ പച്ചപ്പ്.
കൂടുതലും ദേവദാരു
മരങ്ങള്‍. ഒന്നിനു
മേല്‍ ഒന്നായി അടുക്കടുക്കായി
വച്ചിരിക്കുന്ന കുന്നുകള്‍.
കുന്നുകളുടെ
പള്ളകളില്‍ വെട്ടിയൊരുക്കിയ
പാതകളിലൂടെ ഒഴുകി നീങ്ങുന്ന
വാഹനനിര. മരങ്ങളുടെ
പച്ചപ്പില്‍ പാതിമറഞ്ഞ്
നിലകൊള്ളുന്ന കൂറ്റന്‍
കെട്ടിടങ്ങള്‍.
കുന്നുകളിലെങ്ങും
നിറഞ്ഞ് ദേവദാരുത്തണലില്‍
സുഖശയനം ചെയ്യുന്ന ഒരു മഹാനഗരം.
കുന്നുകളുടെ ഏറ്റവും
മുകളില്‍ വൈസ്രോയി മന്ദിരം.
അവിടെയാണ് ഇന്‍ഡ്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
അഡ്വാന്‍സ്ഡ് സ്റ്റഡിയുടെ
(IIAS) ആസ്ഥാനം.
ചരിത്രത്തിലെ
എത്രയെത്ര മഹാസംഭവങ്ങള്‍ക്ക്
സാക്ഷ്യം വഹിച്ച സ്ഥലമാണ്.
ഭാരതചരിത്രത്തില്‍
ഇടം പിടിച്ച എത്രയോ മഹാന്മാരുടെ
പാദങ്ങള്‍ പതിഞ്ഞ മണ്ണാണ്.
ശിരസ്സില്‍ ദേശീയ
പതാകയുമേന്തി ആകാശത്തേക്കു
മുഖമുയര്‍ത്തി നില്ക്കുന്ന
വൈസ്രോയി മന്ദിരം അദ്ഭുതപ്പെടുത്തുന്ന
കാഴ്ചയാണ്. പഴമയുടെ
പ്രൗഢിയും പേറി അതങ്ങനെ
നില്ക്കുകയാണ്.
പണ്ട് യൂണിയന്‍
ജാക്ക് പറന്നിരുന്ന സ്ഥാനത്താണ്
ഇന്ന് ദേശീയപതാക പാറിക്കളിക്കുന്നത്.
വൈസ്രോയി മന്ദിരത്തിലേക്കു
കടന്നാല്‍ ആരും പറയും ഇതു
തന്നെ സ്വര്‍ഗം.
എന്നാല്‍ അതിനു
തൊട്ടടുത്തുള്ള തടവറയിലേക്കു
പോയാലോ - നരകത്തിനേക്കാള്‍
വലിയ നരകം. പകല്‍
പോലും വെളിച്ചം കടക്കാത്ത
ഇടുങ്ങിയ മുറികള്‍.
ഭഗത് സിങ്ങിനെയും
മഹാത്മജിയെയും അടച്ചിരുന്ന
കുടുസ്സുമുറികള്‍.
കുന്നിന്റെ ഏറ്റവും
താഴെയുള്ള റെയില്‍വെ സ്റ്റേഷനില്‍
നിന്ന് തടവറയിലേക്ക്
ഗുഹാമാര്‍ഗമുണ്ട്.
തടവുപുള്ളികളെ
കൊണ്ടുവന്നിരുന്നത് അതുവഴിയാണ്.
ഭഗത് സിങ്ങിനെയും
കൂട്ടരേയും തൂക്കാന്‍ വിധിച്ച
മിന്റോകോര്‍ട്ട് കുന്നിന്റെ
പള്ളയിലാണ്. ഇന്നത്
പട്ടാളക്കാരുടെ ആഫീസായി
ഉപയോഗിക്കുന്നു.
ആ കോര്‍ട്ടിലേക്ക്
തടവുപുള്ളികളെ വിചാരണയ്ക്കു
കൊണ്ടുപോകുന്നതിനും
ഗുഹാമാര്‍ഗമുണ്ട്.
തടവുപുള്ളികള്‍
സിംലയുടെ സൗന്ദര്യം ഒരിക്കലും
കണ്ടിട്ടുണ്ടാവില്ല.
ഇന്ന് ഈ സൗന്ദര്യത്തില്‍
മുഴുകുമ്പോഴും സ്വാതന്ത്ര്യ
സമരപ്പോരാളികളുടെ പീഡാനുഭവങ്ങളുടെ
ഓര്‍മയില്‍ മനസ്സില്‍ ഒരു
വിങ്ങല്‍ നിറയുന്നു.
സമത്വപൂര്‍ണമായ
സമൂഹസൃഷ്ടിയിലേക്കു നയിക്കുന്ന
മാര്‍ഗമായി നാരായണഗുരുവിന്റെ
തത്ത്വചിന്ത,
ദര്‍ശനം,
രചനകള്‍,
പ്രവര്‍ത്തനങ്ങള്‍
എന്നിവയെ കണ്ടുകൊണ്ട് മൂന്നു
ദിവസം നീണ്ടുനില്ക്കുന്ന
സുവിശദമായ പഠനത്തിനു വേദിയായത്
ഇവിടമാണ്. ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
അഡ്വാന്‍സ്ഡ് സ്റ്റഡിയാണ്
ഈ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.
ഇന്ത്യയും പാക്കിസ്ഥാനും
വേര്‍തിരിവിലൂടെ മനുഷ്യമനസ്സുകളില്‍
അശാന്തിയുടെ തീക്കനല്‍
കോരിനിറച്ചത് ഈ വൈസ്രോയി
മന്ദിരത്തില്‍ വെച്ചാണ്.
ജവഹര്‍ലാല്‍
നെഹ്രുവും മുഹമ്മദാലി ജിന്നയും
കരാറില്‍ ഒപ്പുവെച്ച ഹാളില്‍
ഇരുന്നാല്‍ കേള്‍ക്കാവുന്നത്ര
അകലത്തില്‍ പൂള്‍ തീയേറ്ററില്‍
നിന്ന് മാനവരെല്ലാം ഒന്നെന്ന
മന്ത്രം ഉയര്‍ന്നപ്പോള്‍
ചരിത്രത്തിലെ ഒരു തെറ്റുതിരുത്തലിനുള്ള
ശംഖൊലി സുമനസ്സുകളുടെ മനസ്സില്‍
മുഴങ്ങിയിട്ടുണ്ടാവും.
2011ജൂണ്‍
7, 8, 9 തീയതികളിലായാണ്
കോണ്‍ഫറന്‍സ് നടക്കുന്നത്.
ഏഴാം തീയതി കാലത്ത്
പത്തുമണിക്കു തന്നെ ഉദ്ഘാടന
സമ്മേളനം തുടങ്ങി.
കേരളത്തിനു പുറമെ
മുംബൈ, ഡല്‍ഹി
തുടങ്ങിയ സ്ഥലങ്ങളില്‍
നിന്നുമുള്ള ഡെലിഗേറ്റുകള്‍
തലേദിവസവും അന്നു കാലത്തുമായി
എത്തിച്ചേര്‍ന്നിരുന്നു.
ഉദ്ഘാടനസമ്മേളനത്തില്‍
IIAS ന്റെ
ഡയറക്ടര്‍ പ്രൊ.
പീറ്റര്‍ റൊണാള്‍ഡ്
ഡിസൂസ സ്വാഗതം ആശംസിച്ചു.
ഈ കോണ്‍ഫറന്‍സിന്റെ
ഉദ്ദേശ്യത്തെപ്പറ്റി
ആമുഖപ്രഭാഷണത്തില്‍ ഡോ.ജി.മോഹന്‍
ഗോപാല്‍ വിശദീകരണം നല്കി.
തുടര്‍ന്ന് ഹിമവാന്റെ
മഹിമാവിനെപ്പറ്റി പറഞ്ഞുകൊണ്ട്
ഗുരു മുനി നാരായണപ്രസാദ്
മുഖ്യപ്രഭാഷണം ആരംഭിച്ചു.
ഭാരതീയമായ
അറിവിന്റെ ഉറവിടമായ ഹിമവാന്‍.
ആ പാര്‍ശ്വങ്ങളിലാണ്
വേദങ്ങളും ഉപനിഷത്തുക്കളും
പിറന്നു വീണത്. ആ
സംസ്കാരത്തിന്റെ ഇങ്ങേയറ്റത്തുള്ള
കണ്ണിയാണ് നാരായണഗുരു.
കേരളത്തിനു പുറത്ത്
ഗുരുവിനെ ഒരു സാമൂഹികപരിഷ്കര്‍ത്താവെന്നോ
, ഒരു
പ്രത്യക സമുദായത്തിന്റെ
വിമോചകന്‍ എന്ന നിലയിലോ മാത്രം
അറിയുന്നു. കവിയായ
ഗുരുവിനെ, വേദാന്തിയായ
ഗുരുവിനെ ഏറെയാര്‍ക്കും
പരിചയമില്ല. ഗുരു
നല്കിയത് മുക്തിയാണ്.
സാമൂഹികമായ
സ്വാതന്ത്ര്യത്തെപ്പറ്റി
എല്ലാവരും പറയുന്നു.
വൈയക്തികമായ
സ്വാതന്ത്ര്യമാണ് ഗുരു
നല്കിയത്. മലയാളത്തിലും
സംസ്കൃതത്തിലും തമിഴിലുമായി
അറുപത്തിരണ്ടോളം കൃതികള്‍.
ആത്മോപദേശശതകവും
ദര്‍ശനമാലയും അറിവും
വേദാന്തസൂത്രവും അദ്വൈതദീപികയും
ബ്രഹ്മവിദ്യാപഞ്ചകവും
ദൈവദശകവും ഉള്‍പ്പെടുന്ന
കൃതികള്‍.
പതിയേതെന്നറിയാതെന്‍-
പതിയേ
നിന്നെത്തിരഞ്ഞു പലരുമിതാ
മതികെട്ടൊന്നിലുമില്ലാ-
തതിവാദം
കൊണ്ടൊഴിഞ്ഞു പോകുന്നു.
എന്നു
മനസ്സിലാക്കിയ ഗുരു ഒരു ജാതി
ഒരു മതം ഒരു ദൈവം മനുഷ്യന്
എന്ന മഹനീയ മന്ത്രം പറഞ്ഞുതന്നു.
ആത്മോപദേശശതകം,
ദര്‍ശനമാല,
അദ്വൈതദീപിക,
ദൈവദശകം,
അറിവ് തുടങ്ങിയ
കൃതികളിലൂടെ ഗുരു വെളിപ്പെടുത്തിത്തന്ന
ദര്‍ശനം സമഗ്രമായി അവതരിപ്പിച്ചു.
ജാതിയും
മതവും ഒരുകാലത്ത് കേരളസമൂഹത്തെ
ഏറ്റവുമധികം ബാധിച്ച
പ്രശ്നങ്ങളായിരുന്നു.
ഇന്ന് ലോകം നേരിടുന്ന
പ്രധാന പ്രശ്നം
സാമ്പത്തികാസമത്വത്തിന്റേതാണ്.
പുതുതലമുറ
പണസമ്പാദനത്തിനുള്ള യന്ത്രമായി
മാറുകയാണ്. കേന്ദ്ര
വിദ്യാഭ്യാസ വകുപ്പിനെ
മാനവശേഷി വികസന വകുപ്പ് എന്നു
പുനര്‍ നാമകരണം ചെയ്തപ്പോള്‍
ഭരണാധികാരികളും അതിനു
കൂട്ടുനില്ക്കുകയാണ്.
പുതുതലമുറ പ്രൊഫഷണല്‍
ജോലിക്കു മാത്രമായി വിദ്യാഭ്യാസം
ചെയ്യുന്നു.
മനുഷ്യന്റെ
ഉള്ളിലെ നന്മ വളര്‍ത്തിയെടുക്കുന്ന
വിദ്യാഭ്യാസത്തിനാണ് ഒന്നാം
സ്ഥാനം നല്കേണ്ടത്.
ഇന്ന് ഇന്ത്യയില്‍
ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരില്‍പ്പോലും
ജാതിഭ്രമം മുന്നിട്ടു
നില്ക്കുന്നു.
ഗുരുവിന്റെ
'ജാതിചിന്തനം'
ഹിന്ദിയിലേക്ക്
മൊഴിമാറ്റി ഇന്ത്യയിലെല്ലായിടത്തും
പഠിപ്പിച്ചാല്‍ ഈ അവസ്ഥയ്ക്ക്
മാറ്റം വരും. 1924-ല്‍
ആലുവ അദ്വൈതാശ്രമത്തില്‍
വെച്ചു നടന്ന മതമഹാസമ്മേളനത്തില്‍
ഗുരു നടത്തിയ ആഹ്വാനം -
എല്ലാവരും എല്ലാ
മതവും പഠിക്കണം എന്നത് ഇന്ത്യാ
ഗവണ്മെന്റ് നടപ്പില്‍ വരുത്തണം.
പ്രൊഫഷണല്‍
വിദ്യാഭ്യാസത്തോടൊപ്പം
തത്ത്വശാസ്ത്രം ഒരു നിര്‍ബന്ധ
വിഷയമായി പഠിപ്പിക്കണം.
ഒരു മതത്തിന്റേതുമല്ലാത്ത
ഫിലോസഫിയാണ് പഠിപ്പിക്കേണ്ടത്.
ബിരുദതലം വരെ
ഫിലോസഫി ഒരു നിര്‍ബന്ധ വിഷയമായി
പഠിപ്പിക്കണം.
THE
PHILOSOPHY OF NARAYANA GURU എന്ന
വിഷയത്തെ അധികരിച്ചു നടന്ന
ആദ്യസെഷനില്‍ അദ്ധ്യക്ഷന്‍ ഗുരു മുനി നാരായണപ്രസാദ് ആയിരുന്നു. ആദ്യ പ്രബന്ധം സ്വാമി തന്മയ അവതരിപ്പിച്ചു. Methodological Innovations of Narayana Guru in Metaphysical Inquiry എന്നതായിരുന്നു പ്രബന്ധവിഷയം. സത്, ചിത്, ആനന്ദം എന്നത് ആനുഭൂതികമായി അവതരിപ്പിക്കാന്‍ പ്രബന്ധകാരന് സാധിച്ചു. ദര്‍ശനമാലയുടെ സംരചനാരഹസ്യം വെളിവാക്കിത്തരുവാനും കഴിഞ്ഞു. തുടര്‍ന്ന് Epistemology of Sree Narayana Guru എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച ഡോ.എസ്.ഓമന ആത്മോപദേശശതകം, ദര്‍ശനമാല, അറിവ് എന്നീ കൃതികളുടെ അന്തര്‍രഹസ്യങ്ങള്‍ വെളിപ്പെടുത്തുവാന്‍ ശ്രമിച്ചു.
ആദ്യസെഷനില്‍ അദ്ധ്യക്ഷന്‍ ഗുരു മുനി നാരായണപ്രസാദ് ആയിരുന്നു. ആദ്യ പ്രബന്ധം സ്വാമി തന്മയ അവതരിപ്പിച്ചു. Methodological Innovations of Narayana Guru in Metaphysical Inquiry എന്നതായിരുന്നു പ്രബന്ധവിഷയം. സത്, ചിത്, ആനന്ദം എന്നത് ആനുഭൂതികമായി അവതരിപ്പിക്കാന്‍ പ്രബന്ധകാരന് സാധിച്ചു. ദര്‍ശനമാലയുടെ സംരചനാരഹസ്യം വെളിവാക്കിത്തരുവാനും കഴിഞ്ഞു. തുടര്‍ന്ന് Epistemology of Sree Narayana Guru എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച ഡോ.എസ്.ഓമന ആത്മോപദേശശതകം, ദര്‍ശനമാല, അറിവ് എന്നീ കൃതികളുടെ അന്തര്‍രഹസ്യങ്ങള്‍ വെളിപ്പെടുത്തുവാന്‍ ശ്രമിച്ചു.
The
Legacy of Narayana Guru and the Question of Discipleship എന്ന
വിഷയത്തില്‍ ഈ സെഷനിലെ
മൂന്നാമത്തെ പ്രബന്ധം
റവ.ഫാ.ജോര്‍ജ്ജ്
തടത്തില്‍ അവതരിപ്പിച്ചു.
ബുദ്ധന്റെയും
മറ്റു ലോക ഗുരുക്കന്മാരുടെയും
പൈതൃകം തന്നെയാണ് നാരായണഗുരുവിനും
ഉള്ളതെന്ന് പ്രബന്ധകാരന്‍
അഭിപ്രായപ്പെട്ടു.
ഓരോ പ്രബന്ധാവതരണത്തിനു
ശേഷവും കൃത്യമായ ചര്‍ച്ച
നടന്നു. content – context
തമ്മിലുള്ള
വ്യത്യാസത്തെപ്പറ്റി ഉയര്‍ന്ന
സംശയത്തിന് ഗുരു മറുപടി നല്കി.
ആതിഥേയരായ
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിയുടെ
പ്രവര്‍ത്തകര്‍ ആഹാരകാര്യത്തില്‍
വളരെ ശ്രദ്ധ പുലര്‍ത്തുന്നുണ്ടായിരുന്നു.
മൂന്നു ദിവസങ്ങളിലും
വിളമ്പിയ വിഭവങ്ങള്‍
ഉത്തരേന്ത്യനായിരുന്നെങ്കിലും
മലയാളിയുടെ നാവിലും രുചി
നിറയ്ക്കുന്നതായിരുന്നു.
ഉച്ചയ്ക്കു
ശേഷം സതീഷ് ചന്ദ്ര ബോസ് പ്രബന്ധം
അവതരിപ്പിച്ചു.
വിഷയം Gnosis
and Ethics: Narayana Guru's Critique of the Absolute Otherness.
ആത്മോപദേശശതകത്തെ
മുഖ്യ അവലംബമാക്കിക്കൊണ്ടാണ്
പ്രബന്ധകാരന്‍ സംസാരിച്ചത്.
Contributions of Narayana Guru to Ethics And Aesthetics എന്ന
വിഷയത്തില്‍ വിനയചൈതന്യ
നടത്തിയ പ്രഭാഷണം സ്വാനുഭവങ്ങളുടെ
ഊഷ്മള ശോഭയാല്‍ ഏറെ
ആസ്വാദ്യകരമായിരുന്നു.
വിശദാന്തരംഗം,
ശ്രുതി മുതലാം
തുരഗം തുടങ്ങിയ പ്രയോഗങ്ങളുടെ
സൗന്ദര്യം എടുത്തു കാണിച്ചു.
അരുള്‍,
അന്‍പ്,
അനുകമ്പ എന്നിവയുടെ
ആവിഷ്കാരത്തിലൂടെ ഗുരുവിന്റെ
ധാര്‍മിക ചിന്ത ഇതള്‍വിടര്‍ത്തി
അവതരിപ്പിച്ചു.
ആത്മസുഖത്തെയാണ്
ഏറ്റവും ഉദാത്തമായ മൂല്യമായി
ഗുരു കാണുന്നത്.
ദര്‍ശനമാല ഗുരുവിന്റെ
സൗന്ദര്യാത്മക ചിന്തയുടെ
സഞ്ചയികയാണ്.
തുടര്‍ന്ന്
Passion and Compassion of Narayana Guru
എന്ന വിഷയത്തില്‍
Nancy Yielding തയ്യാറാക്കി
അയച്ചുതന്ന പ്രബന്ധം മുരളി
മോഹന്‍ലാല്‍ അവതരിപ്പിച്ചു.
ഗുരുവിന്റെ ദര്‍ശനത്തെ
ആഴത്തില്‍ മനസ്സിലാക്കിയ
ഒരു തപസ്വിനിയുടെ വാക്കുകളാണ്
ഈ പ്രബന്ധത്തിലൂടെ ശ്രവിക്കുവാന്‍
കഴിഞ്ഞത്. വൈകാരികവും
അനുകമ്പാര്‍ദ്രവുമായ വശങ്ങള്‍
എടുത്തുകാണിച്ചു.
ആദ്യദിവസത്തെ
പരിപാടികള്‍ അവസാനിച്ചപ്പോള്‍
സമയം വൈകുന്നേരം 5.40.
സിംലയില്‍ നേരമിരുളാന്‍
ഇനിയും ഏറെ സമയമുണ്ട്.
ഏഴേമുക്കാല്‍ മണി
വരെ നല്ല പ്രകാശമുണ്ടാകും
എന്ന കാര്യം തലേ ദിവസം
എത്തിച്ചേര്‍ന്നവര്‍ക്ക്
അറിയാമായിരുന്നു.
ദേവദാരു മരങ്ങള്‍
തണല്‍ വിരിച്ചു നില്ക്കുന്ന
വഴികളിലൂടെയുള്ള യാത്ര എത്ര
ആനന്ദപ്രദമാണ്.
ടൂറിസ്റ്റു
കേന്ദ്രമാകയാലും ഹിമാചല്‍പ്രദേശിന്റെ
ഭരണസിരാകേന്ദ്രമെന്ന നിലയിലും
സിംല നഗരം എപ്പോഴും തിരക്കേറിയതാണ്.
വളഞ്ഞു പുളഞ്ഞു
പോകുന്ന വഴികള്‍ ധാരാളമുണ്ട്.
അതുപോലെ ധാരാളം
കെട്ടിടങ്ങളും.
മരങ്ങള്‍ പരമാവധി
മുറിക്കാതെയുള്ള
നിര്‍മാണപ്രവര്‍ത്തനങ്ങള്‍
മാത്രമേ നടത്തിയിട്ടുള്ളൂ.
മണ്ണൊലിപ്പു തടയുക
എന്ന ലക്ഷ്യം വെച്ച് ഒരു ചെറിയ
സസ്യം പോലും നശിപ്പിക്കാന്‍
സമ്മതിക്കുകയില്ല.
ജൂണ്‍ മാസമായതിനാല്‍
തണുപ്പു വളരെ കുറവുണ്ട്.
പക്ഷേ മഴ വരുന്നത്
ഓര്‍ക്കാപ്പുറത്താണ്.
പെട്ടെന്ന് തണുപ്പു
കൂടും.
എട്ടാം
തീയതി രാവിലെ പത്തുമണിക്കു
മുമ്പുതന്നെ എല്ലാവരും പൂള്‍
തീയേറ്ററില്‍ ഒത്തുകൂടി.
ഈ തീയേറ്ററിന്റെ
ഉള്‍ഭാഗം ദേവദാരു തടികള്‍
കൊണ്ട് പൊതിഞ്ഞിരിക്കുകയാണ്.
മേല്‍ക്കൂര
നിര്‍മിച്ചിരിക്കുന്നതും
ദേവദാരു കൊണ്ടാണ്.
അതിനാല്‍ വിശുദ്ധമായ
ഒരു സുഗന്ധം എപ്പോഴും മുറിയില്‍
നിറഞ്ഞു നില്ക്കും.
രണ്ടാമത്തെ
സെഷന്റെ വിഷയം NARAYANA
GURU'S CONCEPT OF ONE FAITH AND HIS ATTITUDE TOWARDS CASTEISM: IMPACT
ON KERALA SOCIETY. ഈ സെഷനില്‍
ആകെ മൂന്നു പ്രബന്ധങ്ങളാണ്
അവതരിപ്പിച്ചത്.
Concept
of 'One Faith' of Narayana Guru- ആത്മോപദേശശതകം
43 മുതല്‍
49വരെയുള്ള
ശ്ലോകങ്ങളെ അടിസ്ഥാനമാക്കി
സമഗ്രമായ ഒരു പ്രബന്ധം
ഡോ.ബി.സുഗീത
അവതരിപ്പിച്ചു.
റവ.ഫാ.ജോര്‍ജ്ജ്
തടത്തില്‍, സ്വാമി
തന്മയ, വിനയചൈതന്യ,
ഡോ.സത്യബായി
ശിവദാസ് എന്നിവര്‍ ചര്‍ച്ചയില്‍
പങ്കെടുത്തു.
Casteism as Redefined by Guru എന്ന
വിഷയത്തില്‍ ഡോ.സത്യബായി
ശിവദാസ് ജാതിവ്യവസ്ഥ എന്നാല്‍
എന്താണെന്ന് വളരെ വിശദമായി
സംസാരിച്ചു.
വംശപാരമ്പര്യം,
സ്വവംശത്തില്‍
നിന്നു മാത്രമുള്ള വിവാഹം,
സാമൂഹികമായ
നിയന്ത്രണങ്ങള്‍ എന്നിവ
ബ്രാഹ്മണ ക്ഷത്രിയ വൈശ്യ
ശൂദ്ര വിഭാഗങ്ങളുള്‍ക്കൊള്ളുന്ന
വര്‍ണവ്യവസ്ഥയെ ദുഷിപ്പിച്ചു.
ഇതിനെതിരെ ഉയര്‍ന്നു
വന്ന ബുദ്ധ ജൈന മതങ്ങള്‍,
ഇസ്ലാം ക്രിസ്ത്യന്‍
മതങ്ങളിലേക്കുള്ള പരിവര്‍ത്തനം
എല്ലാം കാലഘട്ടത്തിന്റെ
ആവശ്യമായിരുന്നു.
ഗുരു ജാതിയെ
നിര്‍വചിച്ചത് ശാസ്ത്രീയമായ
അടിത്തറയില്‍ നിന്നുകൊണ്ടാണ്.
ജാതിലക്ഷണം,
ജാതിനിര്‍ണയം
എന്നീ കൃതികള്‍ അതിനു തെളിവാണ്.
ജാതി എന്നതു കൊണ്ട്
ഗുരു അര്‍ത്ഥമാക്കുന്നതെന്താണെന്ന്
ഗുരു മുനി നാരായണപ്രസാദ്
വിശദീകരിച്ചു.
Annihilation
of Caste as the Key Determinant in the Struggle for Justice in India
എന്ന വിഷയത്തില്‍
പ്രബന്ധം അവതരിപ്പിച്ച
ഡോ.ജി.മോഹന്‍
ഗോപാല്‍ നാരായണഗുരുവിനെ
ഇരുപതാം നൂറ്റാണ്ടിലെ ബുദ്ധന്‍
അല്ലെങ്കില്‍ ക്രിസ്തു എന്നു
വിശേഷിപ്പിച്ചു.
ഗുരുവിന്റെ
പ്രവൃത്തിയില്‍ മൂന്നു
കാര്യങ്ങള്‍ പ്രത്യേകം
ശ്രദ്ധിക്കേണ്ടതാണെന്ന്
അദ്ദേഹം പറഞ്ഞു.
ഒന്ന് മതപരമായ
കടും പിടിത്തത്തിനെതിരേയുള്ള
ആക്രമണം, രണ്ട്
സാമൂഹിക നവീകരണ പ്രവര്‍ത്തനങ്ങള്‍,
തത്ത്വചിന്താപരമായ
നവമൂല്യവത്കരണം.
ബ്രഹ്മത്തിനു പകരം
അറിവും വേദത്തിനു പകരം വിദ്യയും
കൊണ്ടു വന്നു.
ബുദ്ധമതത്തില്‍
നിന്നും വേദാന്തത്തില്‍
നിന്നും ക്രിസ്തുമതത്തില്‍
നിന്നും ഇസ്ലാംമതത്തില്‍
നിന്നും ആശയങ്ങള്‍ സ്വീകരിച്ചു.
APPLICATION
OF NARAYANA GURU'S PHILOSOPHY IN POLITICS AND ECONOMICS
എന്നതായിരുന്നു
മൂന്നാമത്തെ സെഷന്റെ വിഷയം.
നാലു പ്രബന്ധങ്ങള്‍
ഈ വിഷയത്തെ അധികരിച്ച്
അവതരിപ്പിച്ചു.
IIAS ഡയറക്ടര്‍
പ്രൊ.പീറ്റര്‍
റൊണാള്‍ഡ് ഡിസൂസ അദ്ധ്യക്ഷനായി.
Role
of Economics in Human Life എന്ന
വിഷയത്തില്‍ ഡോ.ബി.വനിത
ആദ്യ പ്രബന്ധം അവതരിപ്പിച്ചു.
പവര്‍ പോയിന്റ്
പ്രസന്റേഷനുള്ള സൗകര്യം
മിക്കവാറും എല്ലാ പ്രബന്ധകാരന്മാരും
പ്രയോജനപ്പെടുത്തിയിരുന്നു.
അതിന്റെ സാധ്യത
വളരെ മികച്ച രീതിയില്‍
പ്രയോജനപ്പെടുത്തിക്കൊണ്ടാണ്
ഡോ.വനിത
പ്രബന്ധം അവതരിപ്പിച്ചത്.
നടരാജഗുരുവിന്റെ
സാമ്പത്തിക ദര്‍ശനം സൂക്ഷ്മമായി
വിലയിരുത്തിക്കൊണ്ട്
സംസാരിക്കുവാന്‍ പ്രബന്ധകാരി
ശ്രമിച്ചു.
Economics
as derived from the Philosophy of Narayana Guru എന്ന
വിഷയത്തില്‍ പ്രബന്ധം
അവതരിപ്പിച്ച ആര്‍.സുഭാഷ്
നടരാജ ഗുരുവിന്റെ സാമ്പത്തിക
ദര്‍ശനത്തിന്റെ വെളിച്ചത്തില്‍
നിന്നു കൊണ്ട് നാരായണ ഗുരുവിന്റെ
ദര്‍ശനത്തെ ശരിയായി വിലയിരുത്തി
സംസാരിച്ചു. ഒരു
വൃക്ഷത്തിന്റെ പാരിസ്ഥിതിക
മൂല്യവും മാര്‍ക്കറ്റ്
മൂല്യവും താരതമ്യം ചെയ്തുകൊണ്ട്
സാമ്പത്തിക ശാസ്ത്രം
ആര്‍ക്കുവേണ്ടിയായിരിക്കണം
എന്ന് വിശദീകരിച്ചു.
തുടര്‍ന്ന് ഒരു
മഹത്തായ സംഭവത്തിന് സാക്ഷ്യം
വഹിച്ചു. ഗുരുകുലത്തില്‍
നിന്നും പ്രസിദ്ധീകരിച്ചിട്ടുള്ള
പ്രധാന പുസ്തകങ്ങളുടെയെല്ലാം
ഓരോ കോപ്പി വീതം IIAS
ന് ഗുരു മുനി
നാരായണപ്രസാദ് സംഭാവന നല്കി.
ഗുരുവിന്റെ കയ്യില്‍
നിന്നും പുസ്തകം ഏറ്റു വാങ്ങിയ
IIAS ഡയറക്ടര്‍
പ്രൊ.പീറ്റര്‍
റൊണാള്‍ഡ് ഡിസൂസ നന്ദി
രേഖപ്പെടുത്തി.വൈസ്രോയി
മന്ദിരത്തിന്റെ താഴത്തെ
നിലയില്‍ പ്രവര്‍ത്തിക്കുന്ന
റിസര്‍ച്ച് ലൈബ്രറിയില്‍
ഒരു ലക്ഷത്തി അറുപതിനായിരം
പുസ്തകങ്ങളുണ്ട്.
Role
of Politics എന്ന വിഷയത്തില്‍
എസ്.രാധാകൃഷ്ണന്‍
അവതരിപ്പിച്ച പ്രബന്ധം
ഉള്ളടക്കത്തിന്റെ സമഗ്രത
കൊണ്ട് ഏവരുടേയും ശ്രദ്ധ
പിടിച്ചുപറ്റി.
Politics as Derived from the Philosophy of Narayana Guru എന്ന
വിഷയത്തില്‍ ഡോ.പ്രഭാവതി
പ്രസന്നകുമാര്‍ ഗുരുദര്‍ശനത്തിന്റെ
സമഗ്രതയില്‍ ഉറച്ചു നിന്നു
കൊണ്ട് പ്രബന്ധം അവതരിപ്പിച്ചു.
APPLICATION
OF NARAYANA GURU'S PHILOSOPHY IN THE REALM OF EDUCATION
എന്നതായിരുന്നു
നാലാം സെഷന്റെ വിഷയം.റവ.ഫാ.ജോര്‍ജ്ജ്
തടത്തില്‍ അദ്ധ്യക്ഷനായി.
ഈ സെഷനിലെ അഞ്ചു
പ്രബന്ധങ്ങളില്‍ ഒന്നു
മാത്രമാണ് രണ്ടാം ദിവസം
അവതരിപ്പിച്ചത്.
ശിവഗിരി ധര്‍മസംഘം
ട്രസ്റ്റ് സെക്രട്ടറി സ്വാമി
ഋതംഭരാനന്ദയാണ് പ്രബന്ധം
അവതരിപ്പിച്ചത്.
The Guru as an Educational Expert എന്നതായിരുന്നു
വിഷയം. വിദ്യ
കൊണ്ട് പ്രബുദ്ധരാവുക എന്ന
ഗുരുവചനം ഏവര്‍ക്കും
പരിചിതമാണല്ലോ.
'നാരായണസ്മൃതി'യില്‍
നിന്നും വെളിപ്പെട്ടു വരുന്ന
അനുശാസനങ്ങള്‍ ജീവിതത്തില്‍
പരിപാലിക്കപ്പെടേണ്ടതിന്റെ
ആവശ്യകത അദ്ദേഹം എടുത്തു
പറഞ്ഞു.
രണ്ടാം
ദിവസം അവസാനിച്ചപ്പോള്‍ സമയം
ആറുമണിയായി. സിംലയുടെ
സൗന്ദര്യം ആസ്വദിക്കുവാന്‍
ഒന്നര മണിക്കൂര്‍ പകല്‍ കൂടി
ബാക്കിയുണ്ട്.
ചിലരൊക്കെ വൈസ്രോയി
മന്ദിരം കാണുവാന്‍ പോയി.
ചിലര്‍ ഷോപ്പിംഗിനും.
ടൂറിസ്റ്റു
കേന്ദ്രമായതിനാല്‍ സാധനവില
പൊള്ളിക്കുന്നതാണ്.
ഹിമവാന്റെ മടിത്തട്ടില്‍
ഒരു ദിനം കൂടി അവശേഷിക്കുന്നു.
ഒന്‍പതാം
തീയതി (മൂന്നാം
ദിവസം) നാലാം
സെഷന്റെ ഭാഗമായ നാലു പ്രബന്ധങ്ങള്‍
കൂടി അവതരിപ്പിച്ചു.
The Goal of Education- Creating a Loyal Citizen or a Real Human being
എന്ന വിഷയത്തില്‍
പ്രബന്ധം അവതരിപ്പിച്ച സ്വാമി
രാമതീര്‍ത്ഥ മനുഷ്യത്വം,
സമാധാനം എന്നിവയില്‍
ഊന്നി നിന്നുകൊണ്ട് സംസാരിച്ചു.
മനുഷ്യന്റെ അകവും
പുറവുമായി രണ്ടു ലോകമുണ്ട്.
വാസ്തവത്തില്‍
രണ്ടും തമ്മില്‍ യാതൊരു
വ്യത്യാസവുമില്ല.
Education,
Root & Fruit: Educational Psychology in the Light of Narayana
Guru എന്ന വിഷയത്തില്‍
പ്രബന്ധം ഡോ.പീറ്റര്‍
ഓപ്പന്‍ ഹീമര്‍ തയ്യാറാക്കി
അയച്ചു തന്നത് സി.ദിവാകരന്‍
അവതരിപ്പിച്ചു.
തുടര്‍ന്ന് സ്വാമി
ത്യാഗീശ്വരന്‍ മഹാഗുരു എന്ന
കവിതയുടെ ഇംഗ്ലീഷ് പരിഭാഷ
ചൊല്ലി. ഗുരുദര്‍ശനത്തെ
വളരെ സൂക്ഷ്മതയോടെ ഉള്‍ക്കൊണ്ട്
ആനുഭൂതികമായി അവതരിപ്പിച്ചിരിക്കുന്ന
കവിത ഏറെ ശ്രദ്ധേയമായി.
സ്വാമി
വ്യാസപ്രസാദ് Guru's
Philosophy as Real Education എന്ന
വിഷയത്തെ അധികരിച്ച് സംസാരിച്ചു.
ഡോ.പി.കെ.സാബു
Cultural Degradation Caused by Modern
Educational Trends and Remedial Measures എന്ന
വിഷയത്തില്‍ പവര്‍ പോയിന്റ്
പ്രസന്റേഷന്‍ സഹായത്തോടെ
പ്രബന്ധം അവതരിപ്പിച്ചു.
അക്കാദമികമായി
ഉന്നതനിലവാരമുള്ള ഒരു
ക്ലാസ്സിന്റെ അന്തരീക്ഷം
ഒരുക്കുന്നതില്‍ പ്രബന്ധകാരന്‍
ശ്രദ്ധിച്ചു. ആധുനിക
സമൂഹം നേരിടുന്ന മുഖ്യ
പ്രശ്നങ്ങളെ വളരെ വിശദമായി
അവതരിപ്പിക്കുവാനും
പരിഹാരമാര്‍ഗങ്ങള്‍
അര്‍ത്ഥശങ്കയ്ക്ക് ഇടനല്കാത്ത
വിധം വെളിപ്പെടുത്തുവാനും
പ്രബന്ധകാരനു കഴിഞ്ഞു.
നാരായണഗുരുവിന്റെ
ദര്‍ശനത്തിനുള്ള വര്‍ത്തമാനകാല
പ്രസക്തി ശരിയായി ചൂണ്ടിക്കാണിക്കുവാന്‍
അദ്ദേഹത്തിനു സാധിച്ചു.
മൂന്നാം
ദിവസം ഒരു മണിക്ക് സമാപന
സമ്മേളനം തുടങ്ങി.
ഡോ.ജി.മോഹന്‍
ഗോപാല്‍ അദ്ധ്യക്ഷനായി.
ആദ്യം സംസാരിച്ചത്
ഗുരുവാണ്. മനുഷ്യനു
മാത്രമാണ് പ്രശ്നങ്ങളുള്ളത്.
ഇതരജീവികള്‍ക്കൊന്നും
അങ്ങനെയൊരു ദുഃഖമില്ല.
എന്താണിതിന്റെ
കാരണം? അവനവനെപ്പറ്റിയും
ഈ പ്രപഞ്ചത്തെപ്പറ്റിയും
ഉള്ള ശരിയായ അറിവില്ലായ്മയാണ്
എല്ലാ പ്രശ്നങ്ങള്‍ക്കു
കാരണം. ഗുരുവിന്റെ
ദര്‍ശനം ശരിയായി മനസ്സിലാക്കണം.
വിദ്യാഭ്യാസം,
സാമ്പത്തികം,
പാരിസ്ഥിതികം,
ആരോഗ്യം,
നീതിന്യായം,
വ്യാവസായികം,
കാര്‍ഷികം തുടങ്ങിയുള്ള
നിരവധി മേഖലകളില്‍ ശരിയായ
പഠനം ഉണ്ടാകണം.
ചില നിര്‍ദ്ദേശങ്ങളും
ഗുരു മുന്നോട്ടു വെച്ചു.
നാരായണഗുരുവിന്റെ
ജാതിചിന്തനം ഹിന്ദിയില്‍
തര്‍ജ്ജിമ ചെയ്ത് ഹിന്ദി
പാഠപുസ്തകത്തിന്റെ ഭാഗമായി
ഇന്ത്യയിലെല്ലായിടത്തും
പഠിപ്പിക്കണം.
ബിരിദതലം വരെ
തത്ത്വശാസ്ത്രം ഒരു നിര്‍ബന്ധ
വിഷയമാക്കണം.
മാനവികത വളര്‍ത്തുന്ന
വിദ്യഭ്യാസത്തിന് ഒന്നാം
സ്ഥാനം നല്കണം. ഈ
നിര്‍ദ്ദേശങ്ങള്‍ ഒന്നാം
ദിവസം തന്നെ ഗുരു മുമ്പോട്ടു
വെച്ചതാണ്.
ഡെലിഗേറ്റുകളുടെ
പ്രതിനിധിയായി ടി.എസ്.സിദ്ധാര്‍ത്ഥന്‍
സംഘാടകര്‍ക്കും പ്രബന്ധാവതാരകര്‍ക്കും
നന്ദി പറഞ്ഞു.
തുടര്‍ന്ന്
ഭാവിപ്രവര്‍ത്തനങ്ങള്‍
വിശദീകരിച്ച ഡോ.ജി.മോഹന്‍
ഗോപാല്‍ ഗുരുവിന്റെ ദര്‍ശനം
ശരിയായി പഠിപ്പിക്കുന്നതിനുള്ള
ഒരു വിദ്യഭ്യാസസ്ഥാപനം
ഉയര്‍ന്നു വരേണ്ടതിന്റെ
ആവശ്യകത എടുത്തു പറഞ്ഞു.
മൂന്നാം
ദിവസത്തെ ആഹാരം ഏറ്റവും
സ്വാദേറിയതായിരുന്നു.
എവിടെ തിരിഞ്ഞാലും
കാണുന്നത് നയനാനന്ദകരമായ
കാഴ്ചകള്‍.
നാസികയിലേക്കെത്തുന്ന
വായുവില്‍ എപ്പോഴും
സുഗന്ധമില്ലെങ്കിലും ഏറ്റവും
പരിശുദ്ധമായത്.
നഗരത്തിന്റെ
ഇരമ്പലുണ്ടെങ്കിലും പ്രകൃതിയുടെ
സംഗീതമാണ് ഏതു സമയവും ഉയര്‍ന്നു
കേള്‍ക്കുന്നത്.
ത്വക്കിനെ
ആര്‍ദ്രമാക്കുന്ന കുളിര്‍മ
നിറഞ്ഞ അന്തരീക്ഷം.
കൂട്ടത്തില്‍
രുചികരമായ ആഹാരവും.
എത്തിയിരിക്കുന്നത്
ഒരു സ്വര്‍ഗത്തില്‍ തന്നെ.
ഈ ഭൂവിലിരുന്നുകൊണ്ട്
ഗുരുദര്‍ശനം മനസ്സില്‍
നിറയ്ക്കുവാന്‍ കഴിഞ്ഞത്
ഒരു ഭാഗ്യം തന്നെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ